മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്നു; ഏറ്റുമുട്ടലിൽ സ്ത്രീ കൊല്ലപ്പെട്ടു



ഇംഫാൽ > മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. കാങ്പോക്പിയിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രദേശത്തെ ചില വീടുകൾ അക്രമികൾ തീയിട്ടു. പ്രദേശവാസികൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതായാണ് വിവരം. ഇരുവിഭാ​ഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിനിടെ പ്രദേശത്ത് ബോംബേറ് ഉണ്ടായതായും പ്രദേശവാസികൾ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.  തിങ്കളാഴ്ച രാത്രി സിആർപിഎഫ് സംഘത്തിനുനേരെയും ആക്രമണം ഉണ്ടായിരുന്നു. Read on deshabhimani.com

Related News