ശൈശവ വിവാഹം തടയാൻ നടപടി; അസമിൽ അറസ്റ്റ് ചെയ്തത് 416 പേരെ
ദിസ്പൂർ > ശൈശവ വിവാഹം തടയാനായുള്ള ശ്രമത്തിന്റെ ഭാഗമായി അസമിൽ പൊലീസ് നടത്തിയ ഓപ്പറേഷനിൽ 416 പേരെ അറസ്റ്റ് ചെയ്തു. 335 കേസുകളും രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കും. 21 മുതലാണ് തിരച്ചിൽ ആരംഭിച്ചത്. മുമ്പ് 2023 ഫെബ്രുവരിയിലും ഒക്ടോബറിലും ശൈശവ വിവാഹത്തിനെതിരെ ഓപ്പറേഷൻ നടത്തിയിരുന്നു. ആദ്യ ഫോസിൽ 4,515 കേസുകൾ രജിസ്റ്റർ ചെയ്തു. 3,483 പേരെ അറസ്റ്റ് ചെയ്തു. രണ്ടാം ഘട്ടത്തിൽ 915 പേരെ അറസ്റ്റ് ചെയ്തു. 710 കേസുകളും രജിസ്റ്റർ ചെയ്തു. മൂന്നാംഘട്ട ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം നടന്നത്. Read on deshabhimani.com