പഞ്ചാബിൽ വൻ ലഹരിവേട്ട; വിദേശ നിർമ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു



ചണ്ഡീ​ഗഢ്  > പഞ്ചാബിൽ വൻ ലഹരിവേട്ട. ഇന്റലിജൻസിൻന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷനിൽ 105 കിലോഗ്രാം ഹെറോയിൻ, 31.93 കിലോഗ്രാം കഫീൻ അൻഹൈഡ്രസ്, 17 കിലോഗ്രാം ഡിഎംആർ, 5 വിദേശ നിർമ്മിത പിസ്റ്റളുകൾ, 1 ദേശി കട്ട എന്നിവ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. നവജ്യോത് സിംഗ്, ലവ്പ്രീത് കുമാർ എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിർത്തി കടന്നുള്ള കള്ളക്കടത്ത് സംഘമാണ് ലഹരികടത്തിന് പിന്നിലെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. പാകിസ്ഥാനിൽ നിന്ന്  ജല​മാർമാണ് ഇവർ മയക്കുമരുന്ന് ഇന്ത്യയിലേക്കെത്തിച്ചതെന്നാണ് വിവരം. അമൃത്‌സറിലെ സ്പെഷ്യൽ ഓപ്പറേഷൻ സെല്ലിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ കുറ്റവാളികളെ പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന പൊലീസ് അറിയിച്ചു.   #Biggest Heroin seizure in #Punjab: In an intelligence-led operation, @PunjabPoliceInd busts a cross-border smuggling racket and apprehends two associates of Foreign-based drug smuggler Navpreet Singh @ Nav Bhullar and recovers 105 Kg Heroin, 31.93 Kg Caffeine Anhydrous, 17 Kg… pic.twitter.com/D8EdVABCCC — DGP Punjab Police (@DGPPunjabPolice) October 27, 2024   Read on deshabhimani.com

Related News