നോയിഡയിൽ ബാങ്ക്വേറ്റ് ഹാളിൽ തീപിടിത്തം; ഇലക്ട്രീഷ്യൻ മരിച്ചു



നോയിഡ > നോയിഡയിൽ ബാങ്ക്വേറ്റ് ഹാളിലുണ്ടായ തീപിടിത്തത്തിൽ ഇലക്ട്രീഷ്യൻ മരിച്ചു. നോയിഡ സെക്ടർ 74ലെ ലോട്ടസ് ​ഗ്രാൻഡ്യൂർ ബാങ്ക്വേറ്റ് ഹാളിലാണ് പുലർച്ചെ 3.30ഓടെ തീപിടിത്തമുണ്ടായത്. ഹാളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയായിരുന്നു അപകടം. ഇലക്ട്രീഷ്യൻ ഹാളിനുള്ളിൽ ഉറങ്ങുകയായിരുന്നുവെന്നും അതിനാലാണ് രക്ഷപെടാൻ സാധിക്കാഞ്ഞതെന്നും പൊലീസ് പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് വിവരം. ഹാൾ പൂർണമായും കത്തിനശിച്ചു.   Read on deshabhimani.com

Related News