തകർന്നടിഞ്ഞ്‌ മായാവതിയും



ന്യൂഡൽഹി> കോൺഗ്രസിനെ പ്പോലെതന്നെ ദുർബലപ്പെടുകയാണ്‌ മായാവതിയുടെ ബിഎസ്‌പിയും. യുപിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 22 ശതമാനത്തിലേറെ വോട്ടും 19 സീറ്റും നേടിയിരുന്നു ബിഎസ്‌പി. എന്നാൽ, അഞ്ചു വർഷത്തിനിപ്പുറം ഒരു സീറ്റും 13 ശതമാനം  വോട്ടുമെന്ന ദയനീയാവസ്ഥയിലേക്ക്‌ നിലംപൊത്തി. ബിഎസ്‌പിക്ക്‌ നഷ്‌ടമായ 10 ശതമാനം വോട്ടിൽ നല്ലൊരു പങ്കും ബിജെപിക്കാണ്‌ ലഭിച്ചതെന്ന്‌  ഫലം വ്യക്തമാക്കുന്നു. ജാട്ട്‌ വോട്ടുകളിലെ നഷ്‌ടം മായാവതിയുടെ ദളിത്‌ വോട്ടുകൾ പിടിച്ച്‌ ബിജെപി പരിഹരിച്ചു. ന്യൂനപക്ഷ വോട്ടുകളും ബിഎസ്‌പിക്ക്‌ നഷ്‌ടമായിട്ടുണ്ട്‌. മായാവതി ഒരു ഘട്ടത്തിൽപ്പോലും പ്രചാരണത്തിൽ സജീവമായിരുന്നില്ല. Read on deshabhimani.com

Related News