മോദി ഭരണം: വാർത്താവിനിമയ മന്ത്രാലയത്തിൽ വെട്ടിക്കുറച്ചത് 3 ലക്ഷത്തിലധികം തസ്തികകൾ



ന്യൂഡൽഹി> നരേന്ദ്ര മോദി 2014 ൽ  അധികാരത്തിൽ വന്നതിന് ശേഷം കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൽ വെട്ടിക്കുറച്ചത് ഇതുവരെ  3,60,595 തസ്തികകൾ. രാജ്യസഭയിൽ എ എ റഹീമിന്റെ ചോദ്യത്തിന്‌ കേന്ദ്രമന്ത്രി പെമ്മസനി ചന്ദ്രശേഖർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്‌. 2014ൽ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും ഏജൻസികളിലുമായി ആകെ 6,93,330 സ്ഥിരം തസ്തികകൾ ഉണ്ടായിരുന്നു. എന്നാൽ 2024 ആകുമ്പാഴേക്കും അത് 3,32,735 തസ്തികകളായി വെട്ടിച്ചുരുക്കി.  നിലവിൽ 77,253 തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണെന്നും കേന്ദ്രമന്ത്രി  മറുപടി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കുകയും ചെയുന്ന മോദി ഗ്യാരന്റിയുടെ തുടർച്ചയാണിതെന്ന്‌ പ്രസ്‌താവനയിൽ പരിഹസിച്ച റഹീം, യുവ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നടപടിയെന്ന്‌ കുറ്റപ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നും റഹീം  ആവശ്യപ്പെട്ടു Read on deshabhimani.com

Related News