ഓസ്‌കർ ചുരുക്കപട്ടികയിൽനിന്ന് ലാപതാ ലേഡീസ് പുറത്ത്
ന്യൂഡൽഹി > 2025-ലെ ഓസ്‌കർ പുരസ്‌കാരങ്ങൾക്കുള്ള ചുരുക്കപട്ടികയിൽനിന്ന് ഇന്ത്യൻ ചിത്രം 'ലാപതാ ലേഡീസ്' പുറത്തായി. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഈ ചിത്രം ഇടം നേടിയിട്ടില്ല. അതേസമയം ബ്രിട്ടീഷ്-ഇന്ത്യൻ സംവിധായകയായ സന്ധ്യ സുരി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘സന്തോഷ്’ യുകെയുടെ ഔദ്യോഗിക എൻട്രിയായി ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സെപ്റ്റംബറിലാണ് 97-ാമത് ഓസ്കർ അവാർഡിനുള്ള ഔദ്യോഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക എൻട്രിയായി ചിത്രം തെരെഞ്ഞെടുത്തത് തെറ്റായെന്നും പോസ്റ്റർ കണ്ടപ്പോഴേ ജൂറി ചിത്രം തള്ളിക്കാണുമെന്നും ഗ്രാമി ജേതാവ് വിക്കി കെജ് പ്രതികരിച്ചു. Read on deshabhimani.com