9 വർഷത്തെ എൻഡിഎ ഭരണം : 25 ലക്ഷം കോടി എഴുതിത്തള്ളി
സൂറത്ത് മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷ കാലയളവിനിടെ എഴുതിത്തള്ളിയത് 25 ലക്ഷം കോടി രൂപയുടെ വായ്പകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സൂറത്ത് സ്വദേശിയായ സഞ്ജയ് ഇഴാവയുടെ വിവരാവകാശ അപേക്ഷയ്‌ക്ക് നൽകിയ മറുപടിയിലാണ് ഈ കണക്കുകള്‍ തുറന്നുകാട്ടിയത്. രാജ്യത്തെ പൊതുമേഖലബാങ്കുകള്‍ 10.41 ലക്ഷം കോടി രൂപയും ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ 14.53 ലക്ഷം കോടി രൂപയുമാണ് എഴുതിത്തള്ളിയത്. ആകെ 24.95 ലക്ഷം കോടി രൂപ എഴുതിത്തള്ളാൻ സർക്കാർ അനുമതി നൽകി. ആര്‍ബിഐയുടെ വെളിപ്പെടുത്തലില്‍ കണക്കുകൾ മാത്രമാണുള്ളത്. ആരൊക്കെയാണ് വീഴ്ച വരുത്തിയവരുടെ പേരുകളില്ല. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളുടെ കാലത്ത് എഴുതിത്തള്ളിയ തുകയേക്കാള്‍ 810 ശതമാനം കൂടുതലാണ് എന്‍ഡിഎ സര്‍ക്കാരുകൾ എഴുതിത്തള്ളിയ തുക. Read on deshabhimani.com