മോദിക്ഷേത്രം നിര്‍മിച്ച നേതാവും ബിജെപിവിട്ടു
പുണെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി പുണെയില്‍ ക്ഷേത്രം നിര്‍മിച്ച നേതാവ് മയൂര്‍ മുണ്ഡെ ബിജെപി വിട്ടു. ശ്രീ നമോ ഫൗണ്ടേഷൻ നേതാവും ഛത്രപതി ശിവജി നഗര്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്റുമാണ് മുണ്ഡെ. വിശ്വസ്‌തരെ ബിജെപി അവഗണിക്കുകയാണെന്നും മറ്റു പാര്‍ടികൾ വിട്ടുവരുന്നവര്‍ക്കാണ് പരിഗണനയെന്നും രാജിക്കത്തില്‍ പറഞ്ഞു. ശിവാജി നഗറിലെ ബിജെപി എംഎൽഎ പ്രധാന പദ്ധതികളൊന്നും കൊണ്ടുവന്നില്ലെന്നും മുണ്ഡെ പറഞ്ഞു. ജയ്‌പുരിൽ നിന്ന് മാര്‍ബിളും റെഡ് സ്റ്റോണും എത്തിച്ചാണ് 2021ൽ മോദിക്ഷേത്രം പണിതത്. ‘വിഗ്രഹം’ സംരക്ഷിക്കാൻ കട്ടിയുള്ള ഗ്ലാസും സ്ഥാപിച്ചിരുന്നു. Read on deshabhimani.com