ഗുജറാത്ത് വംശഹത്യ ; നുണപ്രചാരണ സിനിമ ആസ്വദിച്ച്‌ മോദി



ന്യൂഡൽഹി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ​ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള സംഘപരിവാര്‍ നുണപ്രചാരണ സിനിമയായ ‘ദി സബർമതി റിപ്പോർട്ട്‌’ തിങ്കളാഴ്‌ച പാർലമെന്റ്‌ ലൈബ്രറിയിലെ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും സിനിമ കണ്ടു. സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രദർശനത്തിന്‌ എത്തിയിരുന്നു. ആദ്യമായാണ്‌ സംഘപരിവാർ പ്രചാരണസിനിമ പാർലമെന്റിൽ പ്രദർശിപ്പിക്കുന്നത്‌. സംഘപരിവാർ നടത്തിയ 2002ലെ ഗുജറാത്ത്‌ വംശഹത്യക്ക്‌ വഴിയൊരുക്കിയ ഗോധ്ര ട്രെയിൻ ദുരന്തമാണ്‌ സിനിമയുടെ പ്രമേയം. ​ഗോധ്രയിൽവച്ച് സബർമതി എക്‌സ്‌പ്രസിന്‌ ഒരു പ്രത്യേക മതവിഭാഗക്കാർ ആസൂത്രിതമായി തീവെച്ചുവെന്ന നുണക്കഥയാണ്‌ ചിത്രം പറയുന്നത്. ന്യൂനപക്ഷത്തെ മോശക്കാരായി ചിത്രീകരിക്കുന്ന സിനിമ മോദിയെ വലിയരീതിയിൽ പ്രശംസിക്കുന്നുണ്ട്‌. മോദി പ്രധാനമന്ത്രിയായതിനെ "പുതുയുഗപ്പിറവി'യെന്നാണ്‌ സിനിമ വിശേഷിപ്പിക്കുന്നത്‌. പല ബിജെപി ഭരണ സംസ്ഥാനങ്ങളും സിനിമയുടെ നികുതി ഒഴിവാക്കിയിരുന്നു. Read on deshabhimani.com

Related News