പഞ്ചാബിൽ കെട്ടിടം തകർന്ന് അപകടം; മരണസംഖ്യ രണ്ടായി



ചണ്ഡീഗഢ് > പഞ്ചാബിൽ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 2 ആയി. ഹിമാചൽ സ്വദേശിനിയായ യുവതിയും ഒരു പുരുഷനുമാണ് മരിച്ചത്. യുവതിയെ ​ഗുരുതര പരിക്കുകളോടെ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് നടത്തിയ തിരച്ചിലിലാണ് ഒരു പുരുഷന്റെ മൃതദേഹം കൂടി കണ്ടെത്തിയത്. മൊഹാലിയിലെ സൊഹാന ​ഗ്രാമത്തിൽ ഇന്നലെയാണ് അപകടമുണ്ടായത്. ആറു നില കെട്ടിടമാണ് തകർന്നു വീണത്. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. എൻഡിആർഎഫ്, പൊലീസ്, അ​ഗ്നി രക്ഷാ സേന എന്നീ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടകാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മൊഹാലി എസ്എസ്പി ദീപക് പരീഖ് പറഞ്ഞു. സമീപത്തെ ബേസ്‌മെന്റ് കുഴിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.   Read on deshabhimani.com

Related News