കശ്‌മീർ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ
കക്ഷികൾ ഒന്നിക്കണം : തരിഗാമി



ശ്രീനഗർ ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷികൾ ആശയഭിന്നത മാറ്റിവച്ച്‌ ഒന്നിച്ച്‌ നിൽക്കണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം മണ്ഡലത്തിലെ സ്ഥാനാർഥിയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. കുൽഗാമിൽ ഡിവൈഎഫ്‌ഐ നടത്തിയ യുവജന കൺവഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയെയും കശ്‌മീരിന്റെ അവകാശങ്ങളെയും സംരക്ഷിക്കാൻ നേതാക്കന്മാരും പ്രവർത്തകരും ഒന്നിക്കണം. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിനുപകരം തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ അധികാരം വെട്ടിക്കുറയ്‌ക്കുകയാണ്‌ കേന്ദ്രം ചെയ്‌തത്‌. കേന്ദ്രത്തിന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും തരിഗാമി പറഞ്ഞു. Read on deshabhimani.com

Related News