'നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനം തീരുമാനിക്കും' ; മോദിക്കെതിരെ വീണ്ടും മോഹൻ ഭാഗവത്
പുണെ തന്നെ അയച്ചത് ദൈവമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വീണ്ടും ഒളിയമ്പുമായി ആര്‍എസ്എസ് തലവൻ മോഹൻഭാഗവത്. "ദൈവമാണെന്ന് ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ല. നിങ്ങളിൽ ദൈവമുണ്ടോയെന്ന് ജനങ്ങള്‍ തീരുമാനിക്കും' പുണെയിലെ ചടങ്ങിൽ ഭാഗവത് പറഞ്ഞു. ജൂലൈയിൽ ജാർഖണ്ഡിലെ ഗുംലയിലെ പരിപാടിയിലും മോദിയെ ഭാഗവത് പരോക്ഷമായി വിമര്‍ശിച്ചു. "ചിലയാളുകൾക്ക് സൂപ്പർമാനാകണം. അവിടെയും നിൽക്കില്ല. ദേവനാകണം. ഭഗവാനാകണം. പിന്നെ വിശ്വരൂപത്തിനായി കൊതിക്കും' അന്ന് മോഹൻ ഭാഗവത് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാനൽ അഭിമുഖത്തില്‍, താന്‍ ജീവശാസ്ത്രപരമായ സൃഷ്ടിയല്ലെന്നും ദൈവമാണ് തന്നെ അയച്ചതെന്നും മോദി അവകാശപ്പെട്ടിരുന്നു. Read on deshabhimani.com