ഝാൻസിയിൽ എൻഐഎ സംഘത്തിന് നേരെയുണ്ടായ ആക്രമണം; നൂറിലധികം പേർക്കെതിരെ കേസെടുത്തു



ഝാൻസി > ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത പുരോഹിതനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചെന്നാരോപിച്ച് 111 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വിദേശ ഫണ്ടിംഗ് കേസിൽ എൻഐഎ സംഘം വ്യാഴാഴ്ച മുഫ്തി ഖാലിദിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഝാൻസി അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിറ്റി) ഗ്യാനേന്ദ്ര സിങ് പിടിഐയോട് പറഞ്ഞു. "ഈ വിവരം ലഭിച്ചപ്പോൾ, പ്രദേശത്തു നിന്നുള്ള ഒരു ജനക്കൂട്ടം എൻഐഎ സംഘത്തെ തള്ളിയിടുകയും ഖാലിദിനെ മോചിപ്പിക്കുകയും അവരോടൊപ്പം കൊണ്ടുപോവുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു."  ഗ്യാനേന്ദ്ര സിങ് പറഞ്ഞു. എൻഐഎ സംഘത്തെ ആയുധങ്ങളുമായി ആക്രമിക്കുക, സർക്കാർ ജോലി തടസപ്പെടുത്തുക, കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി  11 പേർക്കെതിരെയും കൂടാതെ കണ്ടാൽ തിരിച്ചറിയാത്ത 100 പുരുഷൻമാർക്കും സ്ത്രീകൾക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News