കാശിക്ഷേത്രത്തിന് സമീപത്തെ പള്ളിയിൽ പരിശോധന
വാരാണസി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ജ്ഞാനവാപി മസ്ജിദിൽ കോടതി നിയോഗിച്ച പ്രത്യേകസംഘത്തിന്റെ പരിശോധന. പള്ളിയുടെ സമീപം സ്ഥിതിചെയ്യുന്ന ശൃംഗർ ഗൗരി ക്ഷേത്രഭൂമിയിൽ വർഷം മുഴുവനും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ പ്രാദേശിക കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് അഭിഭാഷകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ കോടതി നിയോഗിച്ചത്. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം നടന്ന പരിശോധനയുടെ ഭാഗമായി കർശനസുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പരിശോധനയുടെ ഭാഗമായി പള്ളിക്കുള്ളിൽ വീഡിയോ ചിത്രീകരിച്ചതിനെതിരെ പള്ളിയുടെ കെയർടേക്കർ കമ്മിറ്റി പ്രതിഷേധിച്ചു. Read on deshabhimani.com