എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ലക്ഷ്യത്തിലേക്കെത്തും: മുഹമ്മദ് റിയാസ്



അങ്കോള> എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ലക്ഷ്യത്തിലേക്കെത്തുമെന്ന തീരുമാനമാണ് കൂട്ടായി എടുത്തതെന്ന്  അര്‍ജുനെ കണാതായ സംഭവവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിന് ശേഷം മന്ത്രി  പി എ മുഹമ്മദ് റിയാസ്  മാധ്യമങ്ങളോട് വ്യക്തമാക്കി.  കളക്ടര്‍ തന്നെ നേവല്‍ വിഭാഗത്തോട് ശ്രമം തുടരാന്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്‌. സാധ്യമാകുന്ന പുതിയ രീതികള്‍ അവലംബിക്കാനും തീരുമാനിച്ചു. മൂന്ന് പേരെ കണ്ടെത്താനുള്ള  ശ്രമം തുടരാനും തീരുമാനിച്ചു. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നുവന്നു. പുതിയ രീതികള്‍ പരീക്ഷിക്കാന്‍  ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.  കൂട്ടായി നിന്നുകൈാണ്ട് എന്തൊക്കെ  ചെയ്യാം അതെല്ലാം ചെയ്യുമെന്നും റിയാസ് വ്യക്തമാക്കി.കോഴിക്കോട് എംപിഎം കെ രാഘവന്‍ എംഎല്‍എ മാരായ സച്ചിന്ദേവ്, അഷറഫ്, ലിന്റോ ജോസഫ്, പൊലീസ് സൂപ്രണ്ട്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു   Read on deshabhimani.com

Related News