ലോക സമ്പന്നരുടെ പട്ടികയിൽ മുകേഷ്‌ അംബാനി ഒമ്പതാം സ്ഥാനത്ത്‌; ഒന്നാമൻ ജെഫ് ബെസോസ്‌



മുംബൈ > ലോകസമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി മുകേഷ്‌ അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്‌സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്‌സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്‌സിന്റെ സമ്പന്ന പട്ടികയില്‍ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വ്യാഴാഴ്ചയിലെ 'തത്സമയ ആസ്തി' 6080 കോടി ഡോളറാണ്. പട്ടികയില്‍ ഒന്നാമന്‍ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 11300 കോടി ഡോളറാണ്. റിലയന്‍സിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. ഒരുവര്‍ഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമായാണ്. വിപണിമൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സിന് പിന്നിലുള്ളത് ടിസിഎസാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കമ്പനികള്‍. Read on deshabhimani.com

Related News