പ്രളയക്കെടുതിയില്‍ മുംബൈ ; നഗരത്തില്‍ ചുമപ്പു ജാഗ്രത
മുംബൈ പേമാരിയില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര. മുംബൈ നഗരത്തില്‍ ചുമപ്പു ജാഗ്രത പ്രഖ്യാപിച്ചു.വ്യാഴാഴ്‌ച രാവിലെ മുതൽ ഉച്ചവരെ മുംബൈ നഗരത്തില്‍ പെയ്‌തിറങ്ങിയത് 100 മില്ലി മീറ്ററോളം മഴ. ഈ മാസം ഇതുവരെ മുംബൈയില്‍ 1,5000 മില്ലി മീറ്റര്‍ മഴ ലഭിച്ചു. പൂണെ, താനെ, പാൽഘർ പ്രദേശങ്ങൾ പ്രളയക്കെടുതിയില്‍. പൂണെയിൽ നാലുപേരും താനെയില്‍ രണ്ടുപേരും മരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയ്ക്ക് പുറമേ സൈന്യത്തെയും ഇറക്കി. മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. വിമാന സർവീസുകൾ നിർത്തിവെച്ചതും വഴിതിരിച്ച് വിട്ടതും യാത്രക്കാരെ ദുരിതത്തിലാക്കി. റദ്ദാക്കിയ സര്‍വ്വീസുകള്‍ക്ക് മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. Read on deshabhimani.com