കൊലക്കേസ് പ്രതിയെ കോടതിക്ക് മുമ്പിൽ വെട്ടിക്കൊന്നു
ചെന്നൈ > തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ കോടതിക്കു മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തി. തിരുനെൽവേലിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. 38കാരനായ മായാണ്ടിയാണ് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ മായാണ്ടിയെ നാലുപേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇയാൾ കൊല്ലപ്പെട്ടു. ഒരു പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് പിടികൂടി. സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ട 3 പേരെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. Read on deshabhimani.com