മുസാഫര്‍നഗര്‍ കലാപം; ബിജെപി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്

photo credit: facebook


ലഖ്നൗ > മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി മന്ത്രിയ്ക്കും മറ്റു നേതാക്കൾക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കലാപവുമായി ബന്ധപ്പെട്ട്  ഹാജരാകാത്തതിനാലാണ്‌ കൻസാൽ കോടതി തിങ്കളാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്‌. ഉത്തർപ്രദേശ് മന്ത്രി കപിൽ ദേവ് അഗർവാൾ, ദസ്ന ക്ഷേത്ര പൂജാരി യതി നരസിംഹാനന്ദ്, മുൻ മന്ത്രി സുരേഷ് റാണ, മുൻ എംപി ഭതേന്ദു സിങ്, മുൻ എംഎൽഎ അശോക് എന്നിവരുൾപ്പെടെ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയാണ്‌ കോടതി  വാറണ്ട് പുറപ്പെടുവിച്ചത്‌. എല്ലാ പ്രതികളോടും അടുത്ത ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സാധ്വി പ്രാചി, ബിജെപി മുൻ എംഎൽഎ ഉമേഷ് മാലിക്, ബിജെപി മുൻ  എംപി സോഹൻവീർ സിങ്, മുസാഫർനഗറിൽ നിന്നുള്ള ലോക്‌സഭാ എംപി ഹരേന്ദ്ര സിങ് മാലിക് എന്നിവർ തിങ്കളാഴ്ച കോടതിയിൽ ഹാജരായി. 2013 ആഗസ്ത്‌ അവസാനം മുസാഫര്‍ നഗറില്‍ നടന്നൊരു യോഗത്തില്‍  പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ആരോപണം. കലാപത്തില്‍ അറുപതിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏകദേശം നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. Read on deshabhimani.com

Related News