'മൈ നെയിം ഈസ് ഖാൻ' താരം പർവീൺ ദബസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
മുംബൈ> പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം പർവീൺ ദബസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. നടന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പർവീണിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രോ പഞ്ച ലീഗാണ് നടന്റെ അപകടവാർത്ത പുറത്തുവിട്ടത്. പ്രോ പഞ്ച ലീഗിന്റെ സഹസ്ഥാപകനാണ് താരം. മൈ നെയിം ഈസ് ഖാൻ, രാഗിണി എംഎംഎസ് 2 തുടങ്ങിയ ജനപ്രിയ സിനിമകളിൽ പർവീൺ ദബസ് ശ്രദ്ദേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മേഡ് ഇൻ ഹെവൻ എന്ന വെബ് സീരീസാണ് എറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. Read on deshabhimani.com