മൈസൂരു എക്സ്പ്രസ് അപകടം: ഉന്നതതല അന്വേഷണം ആരംഭിച്ച് റെയിൽവേ



ചെന്നൈ> തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനിൽ മൈസൂരു– ദർഭം​ഗ ബാ​ഗ്മതി എക്സ്പ്രസ് (12578) ഇടിച്ചുകയറി  അപകടമുണ്ടായ സംഭവത്തിൽ റെയിൽവേ  ഉന്നതതല അന്വേഷണം ആരംഭിച്ചു. അപകടത്തിൽ ബാ​ഗ്മതി എക്സ്പ്രസിന്റെ 13 കോച്ച് പാളം തെറ്റി നിരവധി പേർക്കാണ് പരിക്കേറ്റത്. വെള്ളി രാത്രി 8.30ഓടെയാണ്‌ അപകടം. സിഗ്നൽ ലഭിച്ച മെയിൻ ട്രാക്കിൽ നിന്ന് മാറി ലൂപ് ലൈനിൽ കിടന്ന ചരക്കുട്രെയിനിൽ ബാഗ്മതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരുന്നൂറിലേറെ അപകടങ്ങളിൽ 351 പേർക്കാണ് ജീവൻ നഷ്ടമായത്. 970 പേർക്ക് പരിക്കേറ്റു. Read on deshabhimani.com

Related News