വന്ദേ മെട്രോ ട്രെയിനിന്റെ 
പേര്‌ മാറ്റി; ഇനി നമോ ഭാരത്‌ 
റാപിഡ്‌ റെയിൽ



അഹമ്മദാബാദ്‌ ഉദ്‌ഘാടനത്തിന്‌ തൊട്ടുമുൻപ്‌ ഇന്ത്യയിലെ ആദ്യ വന്ദേ മെട്രോ ട്രെയിനിന്റെ പേര്‌ മാറ്റി കേന്ദ്ര സർക്കാർ. നമോ ഭാരത്‌ റാപിഡ്‌ റെയിൽ എന്നാണ്‌ പുതിയ പേര്‌. വന്ദേ മെട്രോ ട്രെയിനിന്റെ ആദ്യ സർവീസ്‌ പ്രധാനമന്ത്രി ഫ്ലാഗ്‌ഓഫ്‌ ചെയ്യുന്നതിന്‌ തൊട്ടുമുൻപാണ്‌ പേരുമാറ്റം. ഗുജറാത്ത്‌ കച്ച്‌ ജില്ലയിലെ ഭുജിൽനിന്നും അഹമ്മദാബാദിലേക്കാണ്‌ ആദ്യ സർവീസ്‌ നടത്തിയത്‌. അഹമ്മദാബാദില്‍വച്ച്‌  പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായിട്ടാണ്‌ ഭാരത് റാപിഡ് റെയിൽ ഫ്‌ളാഗ് ഓഫ് ചെയ്‌തത്‌. 17 മുതലാണ്‌ സ്ഥിരം സർവീസ്‌ ആരംഭിക്കുക. ഭുജ് മുതല്‍ അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റര്‍ ദൂരം 5.45 മണിക്കൂറുകൊണ്ട് നമോ ഭാരത് റാപിഡ് റെയില്‍ താണ്ടും. 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ച്‌ ഉള്‍പ്പെടുന്ന ട്രെയിനിൽ 30 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. Read on deshabhimani.com

Related News