ദേശീയ വനം കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കേരളം



റായ്‌പൂർ > ചത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന 27-ാമത് ദേശീയ വനം കായിക മേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കേരളം. 39 സ്വര്‍ണ്ണം, 37 വെള്ളി, 27 വെങ്കലം ഉള്‍പ്പെടെ 103 മെഡലുകളാമ്‌ സംസ്ഥാന വനം വകുപ്പ് കരസ്ഥമാക്കിയത്. 174 മെഡലുമായി ചത്തീസ്ഗഢ് വനം വകുപ്പാണ് മേളയില്‍ ഒന്നാം സ്ഥാനം നേടിയത്. മികച്ച വിജയം കൈവരിച്ച് സംസ്ഥാന വനം വകുപ്പിന്റെ അഭിമാനമായി മാറിയ മുഴുവന്‍ ജീവനക്കാരെയയും വനം മന്ത്രി എ കെ ശശീന്ദ്രൻ അഭിനന്ദിച്ചു. Read on deshabhimani.com

Related News