നയാബ്‌ സിങ്‌ സൈനി മന്ത്രിസഭ അധികാരമേറ്റു

nayab singh saini facebook


ന്യൂഡൽഹി ഹരിയാനയിൽ നയാബ്‌ സിങ്‌ സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തു. പഞ്ച്‌കുള സെക്‌ടർ രണ്ടിലെ ദസറ മൈതാനത്ത്‌ ഗവർണർ ബണ്ഡാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം തവണയാണ്‌ സൈനി മുഖ്യമന്ത്രിയാകുന്നത്‌.  രണ്ട്‌ വനിതകൾ അടങ്ങുന്ന 13 അംഗ മന്ത്രിസഭയും അധികാരമേറ്റു. മുഖ്യമന്ത്രിപദത്തെ ചൊല്ലി ഉടക്കി നിൽക്കുന്ന മുതിർന്ന നേതാവ്‌ അനിൽ വിജിനെ വീണ്ടും മന്ത്രിയാക്കി.  തോഷം മണ്ഡലത്തിൽ ആദ്യമായി ബിജെപിയെ വിജയിപ്പിച്ച മുൻ കോൺഗ്രസ്‌ എംപി ശ്രുതി ചൗധരി, കേന്ദ്രമന്ത്രി ഇന്ദ്രജിത്‌ റാവുവിന്റെ മകൾ ആരതി റാവു എന്നിവരാണ്‌ വനിതാ മുഖങ്ങൾ.  പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്‌, നിതിൻ ഗഡ്‌കരി, മനോഹർലാൽ ഖട്ടർ, മറ്റ്‌ എൻഡിഎ മുഖ്യമന്ത്രിമാർ എന്നിവർ  പങ്കെടുത്തു. തൊണ്ണൂറംഗ സഭയിൽ 48 സീറ്റ്‌ ജയിച്ച ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയാണ്‌ ബിജെപി സർക്കാരുണ്ടാക്കിയത്‌. അമിത ആത്മവിശ്വസത്തിൽ   ഒറ്റയ്‌ക്ക്‌ മത്സരിച്ച കോൺഗ്രസ്‌ 37 സീറ്റിലൊതുങ്ങി. Read on deshabhimani.com

Related News