എൻസിപി നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു



മുംബൈ > എൻസിപി (അജിത് പവാർ പക്ഷം) നേതാവ് സച്ചിൻ കുർമി കൊല്ലപ്പെട്ടു.മുംബൈയിലെ ബൈക്കുള ഏരിയയിൽ ഇന്നലെയായിരുന്നു സംഭവം. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഒരു സംഘം ആളുകൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോ​ഗിച്ച് സച്ചിൻ കുർമിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തിയ പൊലീസ് സച്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.   Read on deshabhimani.com

Related News