കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ജി–-23
ന്യൂഡൽഹി> നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ എഐസിസി നേതൃത്വത്തിനെതിരെ ജി–-23 നേതാക്കൾ. കോൺഗ്രസ് പ്രവർത്തകസമിതിയുടെ ഘടനയിൽ മാറ്റം വരുത്തണമെന്നും പുതിയ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ നടന്ന യോഗത്തിൽ കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, അഖിലേഷ് പ്രസാദ് സിങ് എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കോൺഗ്രസിനുള്ളിൽ കലഹം രൂക്ഷമാകുകയാണ്. പാർടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ ജി -23 നേതാക്കൾ കടുത്ത അസംതൃപ്തിയിലാണ്. Read on deshabhimani.com