നീറ്റ് യുജി: വ്യാപക ക്രമക്കേട് നടന്നെന്ന് ബോധ്യമായാൽ മാത്രം പുനഃപരീക്ഷ: സുപ്രീംകോടതി
ന്യൂഡൽഹി > നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. പരീക്ഷയ്ക്കെതിരെയുള്ള 40ഓളം ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പാർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പരീക്ഷയുടെ മുഴുവൻ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാൽ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി ഹർജികൾ പരിഗണിച്ച് പറഞ്ഞു. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷ ഏജൻസിയോടു നിർദേശിച്ചു. ഉച്ചയ്ക്ക് മുൻപ് ഇക്കാര്യം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. Read on deshabhimani.com