ഗുജറാത്തിലെ
‘ബുൾഡോസർരാജ്‌’ ; സ്‌റ്റേ ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി



ന്യൂഡൽഹി ഗുജറാത്തിലെ ഗിർസോംനാഥ്‌ ജില്ലയിൽ ദർഗയും മസ്‌ജിദും വീടുകളും ഇടിച്ചുനിരത്തുന്നത്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. അതേസമയം, ബുൾഡോസർ രാജിനെതിരായ കോടതി നിർദേശം അവഗണിച്ചാണ്‌ ഇടിച്ചുനിരത്തലെന്ന്‌ ബോധ്യപ്പെട്ടാൽ അതെല്ലാം വീണ്ടും നിർമിച്ച്‌ നൽകണമെന്ന്‌ ഉത്തരവിടുമെന്ന്‌ കോടതി നിരീക്ഷിച്ചു. വിഷയത്തിൽ അധികൃതർ ഉൾപ്പടെയുള്ള എല്ലാ കക്ഷികൾക്കും നോട്ടീസയച്ചു. അനധികൃത കെട്ടിടങ്ങളെന്ന്‌ മുദ്രകുത്തി മുസ്ലിം വിഭാഗങ്ങളുടെ വീടുകളും ആരാധനാലായങ്ങളും ഇടിച്ചുനിരത്തുന്നുവെന്നാണ്‌ ഹർജിക്കാരുടെ ആരോപണം.  ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകളും കടകളും മറ്റും ഇടിച്ചുപൊളിക്കുന്നത്‌ ജസ്‌റ്റിസുമാരായ ഭൂഷൺ ഗവായ്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ നേരത്തെ സ്‌റ്റേ ചെയ്‌തിരുന്നു. ഇടിച്ചുനിരത്തൽ വിഷയത്തിൽ രാജ്യവ്യാപകമായി മാർഗനിർദേശം പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. Read on deshabhimani.com

Related News