യുപിയിൽ അ‍ഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്തു; പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ പിടിയിൽ



ലക്‌നൗ Read more: https://www.deshabhimani.com/topic/%E0%B4%B2%E0%B4%95%E0%B5%8D%E2% ലക്‌നൗ > ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ പൊലീസ് പിടിയിൽ. ഭാലിയ ജില്ലയിലാണ് ദാരുണ സംഭവം. ആറും പതിമൂന്നും പതിനാറും വയസുള്ളവരാണ് അറസ്റ്റിലായത്. കോട്‍വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 16നാണ് സംഭവം നടന്നത്. പെൺകുട്ടിയെ വീടിന്റെ ടെറസിൽ വെച്ച് പ്രതികൾ ബലാത്സം​ഗം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞതിന് എസ്പിയുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തുകയും വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News