ജിഗ്‌നേഷ് മേവാനിയെ കാണാനെത്തിയ സിപിഐ എം നേതാക്കളെ തടഞ്ഞ് ആസാം പൊലീസ്; പ്രതിഷേധം, ഒടുവില്‍ വഴങ്ങി
ദിസ്‌പൂര്‍> ആസാമില്‍ ബിജെപി സര്‍ക്കാര്‍ അറസ്റ്റുചെയ്‌ത് ജയിലിലടച്ച ജിഗ്‌നേഷ് മേവാനി എംഎല്‍എയെ കാണാനെത്തിയ സിപിഐ എം നേതാക്കളെ പൊലീസ് തടഞ്ഞു. സിപിഐ എം ആസാം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം എല്‍ എയുമായ മനോരഞ്ജന്‍ താലൂക്ക്ദാര്‍, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ഗുഹ എന്നിവരെയാണ് ജയിലിലേക്ക് കടത്തിവിടാതെ പൊലീസ് തടഞ്ഞത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നേതാക്കള്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. മൂന്ന് മണിക്കൂര്‍ സമരത്തിനൊടുവില്‍ ജിഗ്‌നേഷിനെ കാണാന്‍ നേതാക്കളെ പൊലീസ് അനുവദിക്കുകയായിരുന്നു. ഇരുവരും ജയിലിലെത്തി ജിഗ്‌നേഷിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ജിഗ്‌നേഷ് മേവാനിയെ വിട്ടയക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു Read on deshabhimani.com