സിബിഐ അന്വേഷണ ഉത്തരവ് ; പൊലീസിന്റെ പക്ഷപാതിത്വം വിശദീകരിക്കണം: സുപ്രീംകോടതി



ന്യൂഡൽഹി കേസ്‌ അന്വേഷണം സിബിഐയെ ഏൽപ്പിച്ച്‌ ഉത്തരവിടും മുമ്പ്‌ സംസ്ഥാന പൊലീസ്‌ എങ്ങനെയാണ്‌ പക്ഷപാതിത്വം കാട്ടിയതെന്ന്‌ ഹൈക്കോടതികൾ വിശദീകരിക്കണമെന്ന്‌ സുപ്രീംകോടതി. ഗൂർഖ ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷനിലെ (ജിടിഎ) വോളണ്ടറി അധ്യാപകരുടെ നിയമനം സംബന്ധിച്ചുയർന്ന ആരോപണത്തിൽ സിബിഐ പ്രാഥമികാന്വേഷണം നടത്തണമെന്ന കൽക്കട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്‌ റദ്ദാക്കിയാണ്‌ ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. കേവലം കത്തുകളുടെ അടിസ്ഥാനത്തിലുള്ള അധികാരപ്രയോഗം അനാവശ്യമാണ്‌. നിയമാനുസൃതമായേ സിംഗിൾ ബെഞ്ചിന്‌ ഹർജിയിൽ തീർപ്പ്‌ കൽപ്പിക്കാനാവൂവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നേരത്തെ സിംഗിൾ ബെഞ്ച്‌ വിധിയിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിസമ്മമതിച്ചിരുന്നു. ഹർജിക്ക്‌ പുറമേ ലഭിച്ച കത്തുകളും കണക്കിലെടുത്താണ്‌ ആരോപണത്തിൽ സിബിഐയോട്‌  പ്രാഥമികാന്വേഷണത്തിന്‌ സിംഗിൾ ബെഞ്ച്‌ ഉത്തരവിട്ടത്‌. Read on deshabhimani.com

Related News