കോൺ​ഗ്രസ് 
വിട്ടെത്തിയവരെ
​ഗോമൂത്രം തളിച്ച് 
"ശുദ്ധീകരിച്ച്' 
ബിജെപി എംഎൽഎ



ജയ്പുര്‍ കോൺ​ഗ്രസ് വിട്ടെത്തിയ കൗൺസിലര്‍മാരുടെ "അഴിമതി ക്കറ' മാറാൻ  ​ഗോമൂത്രവും ​ഗം​ഗാജലവും കലക്കി തളിച്ച് "ശുദ്ധിക്രിയ' നടത്തി രാജസ്ഥാനിലെ ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യ. ജയ്പുര്‍ മുൻസിപ്പൽ കോര്‍പേറേഷൻ ഹെറിറ്റേജ് ഓഫീസിലും കൗൺസിലര്‍മാരുടെയും ഉദ്യോ​ഗസ്ഥരുടെയും ദേഹത്തുമാണ് ​ഗോമൂത്രവും ​ഗം​ഗാജലും കലക്കി തളിച്ചത്. കൗൺസിലര്‍മാര്‍ക്ക് കുടിക്കാനും നൽകി. അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖംരക്ഷിക്കാന്‍ മേയര്‍ മുനേഷ് ​ഗുര്‍ജറിനെ ബിജെപി സ്ഥാനത്ത് നീക്കി. പകരം കുസും യാദവിനെ നിശ്ചയിച്ചു. കോൺ​ഗ്രസ് വിട്ടെത്തിയ ഏഴ് കൗൺസിലര്‍മാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ കുസും യാദവ് വിജയിച്ചു. ബുധനാഴ്ച കുസും യാദവ് ചുമതലയേൽക്കും മുമ്പാണ്  ബാൽമുകുന്ദ് ആചാര്യ ശുദ്ധിക്രിയ നടത്തിയത്.   Read on deshabhimani.com

Related News