കോർപറേറ്റ്‌ നികുതിയില്‍ വന്‍ ഇടിവ്



ന്യൂഡൽഹി രാജ്യത്ത് കോര്‍പ്പറേറ്റുകളില്‍നിന്ന്‌ ലഭിക്കുന്ന നികുതിവരുമാനത്തില്‍ വന്‍ ഇടിവ്. നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നുള്ള നികുതിവരുമാനത്തില്‍ ഏഴുശതമാനത്തിന്റെ ഇടിവുണ്ടായി. നാലുവർഷത്തെ ഏറ്റവും കുറവ് കോര്‍പ്പറേറ്റ് നികുതിയാണ് ജൂലൈമുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ ലഭിച്ചത്. ബിസിനസ് സ്റ്റാൻഡേർഡ്‌ നടത്തിയ പഠനപ്രകാരം ലിസ്റ്റുചെയ്യപ്പെട്ട 3515 കോര്‍പ്പറേറ്റ് കമ്പനികള്‍ അടച്ച നികുതി കഴിഞ്ഞ സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 1.18 ലക്ഷംകോടി രൂപ ആയിരുന്നു. ഈസാമ്പത്തിക വര്‍ഷം രണ്ടാംപാദത്തിൽ 1.09 കോടിയായി കുറഞ്ഞു. കോർപറേറ്റുകൾക്ക്‌ കേന്ദ്രസർക്കാർ ശതകോടികളുടെ നികുതി ഇളവ്‌ നൽകുന്നുണ്ട്. Read on deshabhimani.com

Related News