കേന്ദ്രത്തിന്‌ നിവേദനം ; ‘സാമൂഹികസുരക്ഷാ പെൻഷൻ മുതിർന്ന പൗരൻമാരുടെ 
അവകാശമാക്കണം’



ന്യൂഡൽഹി സാമൂഹ്യസുരക്ഷാ പെൻഷൻ മുതിർന്ന പൗരൻമാരുടെ അവകാശമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ (എസ്‌സിഎഫ്‌ഡബ്ല്യുഎ) പ്രധാനമന്ത്രി, സാമൂഹികനീതി ശാക്തികരണ മന്ത്രി, ധനമന്ത്രി, റെയിൽ മന്ത്രി എന്നിവർക്ക്‌ നിവേദനം സമർപ്പിച്ചു. എസ്‌സിഎഫ്‌ഡബ്ല്യുഎ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ, വൈസ്‌പ്രസിഡന്റ്‌ പ്രൊഫ. കെ എ സരള, ജോയിന്റ്‌ സെക്രട്ടറി പി പി ബാലൻ എന്നിവരാണ്‌ നിവേദനം കൈമാറിയത്‌. എംപിമാരായ കെ രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ്‌, വി ശിവദാസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേശീയ വയോജന നയത്തിന്‌ രൂപം നൽകുക, ട്രെയിൻ യാത്രായിളവ്‌ പുനസ്ഥാപിക്കുക, മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായുള്ള നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രത്യേക കേന്ദ്രവകുപ്പ്‌, മുതിർന്ന പൗരൻമാർക്കായി ദേശീയ കമീഷൻ രൂപീകരിക്കുക, ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാ വയോജനങ്ങൾക്കും അയ്യായിരം രൂപ മിനിമം പെൻഷൻ, 9000 രൂപ മിനിമം ഇപിഎഫ്‌ പെൻഷൻ, വിമാനം, ട്രെയിൻ, ബസ്‌, മെട്രോ തുടങ്ങി എല്ലാ പൊതുഗതാഗത സംവിധാനങ്ങും വയോജന സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചു Read on deshabhimani.com

Related News