ബിജെപി എംപിക്കെതിരെ കേസ്‌ വഖഫ്‌ ഭൂമി ഏറ്റെടുത്തതിന്‌ കർഷകൻ ആത്മഹത്യ 
ചെയ്‌തെന്ന്‌ വ്യാജപ്രചാരണം

photo credit: facebook


മംഗളൂരു കടം കയറിയ യുവകർഷകൻ ജീവനൊടുക്കിയത്‌ വഖഫ്‌ ബോർഡിനെതിരായ പ്രചാരണത്തിന്‌ ഉപയോഗിച്ച ബിജെപി നേതാവിനെതിരെ കേസ്‌. ബിജെപി എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യക്കെതിരെയാണ് കേസെടുത്തത്. ഹാവേരിയിലെ കർഷകനായ രുദ്രപ്പ ചന്നപ്പ ബലികൈയെ (24) 2022 ജനുവരി ആറി-ന് കൃഷിനാശവും കടബാധ്യതയും മൂലം വിഷം കഴിച്ച് മരിച്ചതിനെ കർണാടകയിലെ വഖഫ് ഭൂമി വിവാദത്തിൽ ഒരാൾ ആത്മഹത്യ ചെയ്‌തുവെന്നാണ്‌ തേജസി സൂര്യ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്‌. വഖഫ്‌ ഭൂമി ഏറ്റെടുത്തതിന്റെ പേരിലാണ്‌ ആത്മഹത്യയെന്നായിരുന്നു എംപിയുടെ ആരോപണം. ഈ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ച രണ്ടു കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കെതിരെയും കേസുണ്ട്. മകന്റെ ആത്മഹത്യയ്ക്ക് വഖഫ് വിഷയവുമായി ബന്ധമില്ലന്ന് രുദ്രപ്പയുടെ പിതാവ് ചന്നപ്പ ബലികൈ വ്യക്തമാക്കിയിരുന്നു. കൃഷി നശിച്ചതോടെ കടമെടുത്ത ഏഴുലക്ഷം രൂപ തിരിച്ചടയ്ക്കാൻ കഴിയാതെയാണ് മകൻ സ്വയം ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News