നിരോധിച്ച ഉത്തരവ്‌ കാണാനില്ലെന്ന്‌ ‘സാത്താനിക്‌ വേഴ്‌സസ്‌’ 
നോവലിന്റെ വിലക്ക്‌ നീങ്ങി



ന്യൂഡൽഹി ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ്‌ എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയുടെ സാത്താനിക്‌ വേഴ്‌സസ്‌ എന്ന നോവലിന്‌ രാജ്യത്ത്‌ മൂന്ന്‌ പതിറ്റാണ്ടായി നിലനിന്നിരുന്ന വിലക്ക്‌ നീങ്ങി. നോവൽ  നിരോധിച്ചുള്ള ഉത്തരവ്‌ സർക്കാരിന്‌ കോടതിയിൽ ഹാജരാക്കാനാകാതെ വന്നതോടെയാണ്‌ നിരോധനം നീങ്ങിയത്‌. നോവലിലൂടെ റുഷ്‌ദി പ്രവാചകനിന്ദ നടത്തുകയാണെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന്‌ 1988ൽ കേന്ദ്രസർക്കാർ പുസ്തകം നിരോധിച്ചിരുന്നു. സാത്താനിക്‌ വേഴ്‌സസ്‌ വിദേശത്തുനിന്ന്‌ വരുത്തുന്നതിനുള്ള നിരോധനം ചോദ്യം ചെയ്‌ത്‌ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ്‌ വിധി. പുസ്തകം നിരോധിച്ചുകൊണ്ടുള്ള വിധി കണ്ടെത്താനായില്ലെന്ന്‌ സർക്കാർ കോടതിയെ അറിയിച്ചു. ഉത്തരവ്‌ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ നിരോധനം ഇല്ലെന്നുമാത്രമേ വിലയിരുത്താനാകൂ എന്ന്‌ കോടതി നിരീക്ഷിച്ചു. Read on deshabhimani.com

Related News