ഇന്ത്യൻ ഭരണഘടന കശ്‌മീരിൽ നടപ്പായിട്ടില്ല: തരിഗാമി



ന്യൂഡൽഹി > ഇന്ത്യൻ ഭരണഘടന കശ്‌മീരിന്‌ ബാധകമാക്കാനാണ്‌ പ്രത്യേക പദവി എടുത്തുകളഞ്ഞതെന്ന്‌ അവകാശപ്പെടുന്ന കേന്ദ്രസർക്കാർ അതേ ഭരണഘടനയിലെ  മൗലികാവകാശങ്ങൾ കശ്‌മീരിൽ പാലിക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ആവശ്യപ്പെട്ടു. കശ്‌മീരിനെ കേന്ദ്രം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്‌. കശ്‌മീരിലെ നിശ്ശബ്‌ദത സാധാരണനില കൈവരിച്ചതുകൊണ്ടല്ല. ജനങ്ങൾ ബുദ്ധിമുട്ടിലാണ്‌. ഇന്റർനെറ്റ്‌ സേവനം ഇപ്പോഴും ലഭ്യമല്ല.  ആപ്പിൾക്കൃഷി പൂർണമായും തകർന്നു.  കുങ്കുമപ്പൂവ്‌ കൃഷിയും പ്രതിസന്ധിയിലാണ്‌.  സ്‌കൂളുകളും കോളേജുകളും  പ്രവർത്തിക്കുന്നില്ല. കടകമ്പോളങ്ങളും തുറന്നുപ്രവർത്തിക്കുന്നില്ല.  കശ്‌മീരിനെക്കുറിച്ച്‌ പാർലമെന്റിൽ പറയുന്നത്‌ കള്ളമാണ്‌. നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്‌. ഇവിടെനിന്ന്‌ മടങ്ങിയാൽ താനും വീട്ടുതടങ്കലിലാകുമെന്നും- തരിഗാമി പറഞ്ഞു. Read on deshabhimani.com

Related News