ഉള്ളിക്കുവേണ്ടി വരിനിന്നയാൾ കുഴഞ്ഞുവീണ്‌ മരിച്ചു



ഹൈദരാബാദ്‌ സബ്‌സിഡി നിരക്കിൽ ഉള്ളി വാങ്ങാൻ ക്യൂനിന്ന അറുപത്തഞ്ചുകാരൻ കുഴഞ്ഞുവീണ്‌ മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ ഗുഡിവാടയിൽ സാംബി റെഡ്ഡിയാണ്‌ തിങ്കളാഴ്‌ച ഉള്ളിക്കുവേണ്ടിയുള്ള ക്യൂവിൽ വീണുമരിച്ചത്‌. പൊതുവിപണിയിൽ 100രൂപയാണ്‌ ഉള്ളിക്ക്‌ ആന്ധ്രയിൽ ഈടാക്കുന്നത്‌. വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ കർഷകരിൽനിന്ന്‌ നേരിട്ട്‌ ശേഖരിക്കുന്ന ഉള്ളി റൈതു ബസാർ മുഖേന സബ്‌സിഡി നിരക്കിൽ നൽകുന്നുണ്ട്‌. ഇവിടെ കിലോയ്‌ക്ക്‌ 25 രൂപയാണ്‌. ഇത്‌ വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ്‌ രാവിലെ 10.30ഓടെ സാംബറെഡ്ഡി കുഴഞ്ഞുവീണത്‌. നേരത്തെ ഇയാൾ ഹൃദയസംബന്ധമായ അസുഖത്തിന്‌ ബൈപാസ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നു. Read on deshabhimani.com

Related News