കുംഭമേളയില്‍ "സനാതനര്‍'ക്കു മാത്രമേ ഭക്ഷണശാല 
അനുവദിക്കാവൂവെന്ന് സന്യാസി സംഘടന



ലഖ്നൗ "സനാതനര്‍ക്കു'മാത്രമേ  കുംഭമേളയോടനുബന്ധിച്ച് ഭക്ഷണശാലകള്‍ അനുവദിക്കാവൂവെന്ന് സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്. യുപി പ്രയാ​ഗ് രാജിൽ അടുത്ത വര്‍ഷം നടക്കുന്ന കുംഭമേളയിൽ "മതശുദ്ധി' ഉറപ്പാക്കാനാണ് നിര്‍ദേശം. ഭക്ഷണത്തിൽ "തുപ്പുന്നതടക്കമുള്ള' സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  "അശുദ്ധമാക്കി'യത് കഴിപ്പിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും അഖാഡ പരിഷത്ത് അധ്യക്ഷൻ രവീന്ദ്ര പുരി പറഞ്ഞു.  കുംഭമേളയുമായി ബന്ധപ്പെട്ട ഉറുദു വാക്കുകള്‍ ഹിന്ദിയിലാക്കണമെന്നും നിര്‍ദേശമുണ്ട്. "ഷാഹി സ്‌നാൻ,'  "പെഷ്‍വായി' എന്നിവയ്‌ക്ക്‌ പകരം "രാജസി സ്‌നാൻ,'  "ഛാവനി പ്രവേശ്' എന്നിവ ഉപയോ​ഗിക്കണമെന്നാണ് ആവശ്യം. "സനാതനധര്‍മ'ത്തിൽ വിശ്വസിക്കുന്നവര്‍ മാത്രമേ കുംഭമേളയ്‌ക്ക്‌ വരാവൂവെന്നും ആധാര്‍ പരിശോധിച്ച ശേഷമേ ആളുകളെ കയറ്റാവൂവെന്നും  ജുന അഖാഡ തലവൻ ഹരി​ഗിരി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News