യുഎഇ, ഇന്ത്യൻ കമ്പനികൾ 10 കരാറിൽ ഒപ്പിട്ടു
ന്യൂഡൽഹി മുംബൈയിൽ യുഎഇ ഇന്ത്യ ബിസിനസ് ഫോറത്തില്‍ ഇന്ത്യൻ കമ്പനികൾ യുഎഇയുമായി പത്തുകരാറിൽ ഒപ്പിട്ടു. യുഎഇ ധനമന്ത്രാലയവും എംബസിയും ഇന്ത്യൻ വാണിജ്യവ്യവസായ മന്ത്രാലയവും സംയുക്തമായാണ് ബിസിനസ് ഫോറം സംഘടിപ്പിച്ചത്. ഇന്ത്യ സന്ദര്‍ശിക്കുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം യുഎഇ കാബിനറ്റ് മന്ത്രിമാരും പങ്കെടുത്തു. യുഎഇയെ പ്രധാനപങ്കാളിയായാണ് ഇന്ത്യ കാണുന്നതെന്ന് കേന്ദ്രവാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും വ്യവസായികളും വിദഗ്ധരും പങ്കെടുത്തു. ഇന്ത്യൻ ജൈവ ഉൽപ്പന്നങ്ങള്‍ യുഇഎയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ലുലു ഗ്രൂപ്പ് കരാറൊപ്പിട്ടു. തുറമുഖം, ഇന്ധനം തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളും കരാറുകളിൽ ഒപ്പിട്ടു. Read on deshabhimani.com