വിദേശനാണ്യ വിനിമയ നിയമ ലംഘനം; തമിഴ്നാട്ടിൽ ഇ ഡി പരിശോധന
ചെന്നൈ> വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തമിഴ്നാട്ടിലെനിരവധി ഇടങ്ങളിൽ പരിശോധന നടത്തി. തിങ്കളാഴ്ച യായിരുന്നു പരിശോധന. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട് (ഫെമ) പ്രകാരം ഫയൽ ചെയ്ത കേസിൽ പത്തോളം സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. വിദേശനാണ്യ വിനിമയ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. Read on deshabhimani.com