വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർടിയുടെ പ്രതിനിധി സംഘം സിപിഐ എം നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗവും ഹോചിമിൻ ദേശീയ പൊളിറ്റിക്കൽ അക്കാദമി പ്രസിഡന്റുമായ നിയെൻ താങിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിൽ എത്തിയത്. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കോ ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്, പിബി അംഗം എം എ ബേബി, കേന്ദ്രക്കമ്മിറ്റിയംഗം ആർ അരുൺ കുമാർ എന്നിവരുമായുള്ള ചർച്ച ഒരു മണിക്കൂർ നീണ്ടു. ഏപ്രിലിൽ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന് വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർടിയുടെ ആശംസ നിയെൻ താങ് അറിയിച്ചു. ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രീയ സ്ഥിതി ചർച്ച ചെയ്‌തെന്നും പാർടികൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. Read on deshabhimani.com