കാവടി യാത്ര: 17000 മരം മുറിച്ചുമാറ്റി യുപി സര്‍ക്കാര്‍
ലഖ്നൗ കാവടി യാത്രയ്‌ക്ക് പുതിയ പാതയൊരുക്കാന്‍ യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ മുറിച്ചുമാറ്റിയത് 17,607 മരം. ഗാസിയാബാദ്, മീററ്റ്, മുസഫര്‍ ജില്ലകളിലായി 33,776 മരം മുറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഗാസിയാബാദിലെ മുറാദ്നഗര്‍ മുതല്‍ മുസഫര്‍നഗറിലെ പുര്‍കാജി വരെ പുതിയ പാതയൊരുക്കാന്‍ വ്യാപകമായി മരം മുറിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചത്. Read on deshabhimani.com