5 വര്‍ഷം, രാജ്യത്ത് 7.7 ലക്ഷം മരണം റോഡ് അപകടമരണം: കൂടുതൽ യുപിയിൽ



ന്യൂഡൽഹി അഞ്ചുവര്‍ഷത്തിനിടെ (2018–-2022) രാജ്യത്തുണ്ടായ റോഡ് അപകട മരണങ്ങളിൽ ഏറ്റവും കൂടുതൽ യുപിയിൽ. 1,07,882 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ  84,316 പേര്‍ക്കും മഹാരാഷ്‌ട്രയിൽ 66,370 പേര്‍ക്കും ജീവൻ നഷ്ടമായി. രാജ്യത്ത് ആകെ 7,77,423 പേരാണ്  ഈ കാലയളവിൽ മരിച്ചത്. കേന്ദ്ര ഉപരിതല ​ഗതാ​ഗതമന്ത്രാലയമാണ് കണക്കുപുറത്തുവിട്ടത്. മധ്യപ്രദേശ് (58,580), കര്‍ണാടകം (-53,448),  രാജസ്ഥാൻ (-51,280), ആന്ധ്രപ്രദേശ് (-39,058), ബിഹാര്‍ (36,191), തെലങ്കാന (35,565), ​ഗുജറാത്ത് (36,626) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ പത്തിലുള്ള മറ്റു സംസ്ഥാനങ്ങള്‍. അഞ്ചുവര്‍ഷത്തിനിടെ കേരളത്തിൽ 19468 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 2022ൽ മാത്രം രാജ്യത്ത് ആകെ 1,68,491 ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. Read on deshabhimani.com

Related News