​വിഷവാതകം ശ്വസിച്ച് 
ഗുജറാത്തിൽ 5 പേർ മരിച്ചു



അഹമ്മദാബാദ് ​ഗുജറാത്തിലെ കച്ചിൽ അ​ഗ്രോ ടെക് കമ്പനിയിലെ സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു. ഭക്ഷ്യ എണ്ണയും ബയോ ഡീസലും ഉത്പാ​ദിപ്പിക്കുന്ന കമ്പനിയിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആദ്യം ടാങ്കിലിറങ്ങിയ തൊഴിലാളി ബോധരഹിതനായി.  തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാലു പേരും മരിക്കുകയായിരുന്നു. ഒക്ടോബര്‍ 12ന്  മെഹ്‍സാനയില്‍  ഫാക്ടറി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് 9 തൊഴിലാളികള്‍ മരിച്ചിരുന്നു. 2021നുശേഷം 714 തൊഴിലാളികള്‍ വ്യവസായ മേഖലയിലെ അപകടത്തിൽ മരിച്ചതായാണ് ​ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക്. Read on deshabhimani.com

Related News