നാനാ പടോളയുടെയും സുപ്രിയ സൂലെയുടെയും എഐ സംഭാഷണം പ്രചരിപ്പിച്ച് ബിജെപി
ന്യൂഡൽഹി മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പിസിസി അധ്യക്ഷൻ നാനാപടോളെ, എൻസിപി( ശരദ്‌പവാർ) എംപി സുപ്രിയ സുലെ തുടങ്ങിയവരുടെ വ്യാജ എഐ ഫോൺ സംഭാഷണം പ്രചരിപ്പിച്ച് ബിജെപി. ബിറ്റ്‌കോയിന് പകരം പണം ആവശ്യപ്പെടുന്ന നേതാക്കളുടെ നാല് വ്യാജ സംഭാഷണങ്ങളാണ് ബിജെപി ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിൽ പ്രചരിപ്പിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ രവീന്ദ്രനാഥ് പാട്ടീലാണ് ഈ സംഭാഷണം പുറത്തുവിട്ടത്. 2018-ൽ രജിസ്‌റ്റർ ചെയ്‌ത ക്രിപ്‌റ്റോതട്ടിപ്പ് കേസിൽ സുപ്രിയക്കും പടോളയ്‌ക്കും പങ്കുണ്ടെന്നും പാട്ടീൽ ആരോപിച്ചു. മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ സംഭാഷണങ്ങൾ വ്യാജമായി നിർമിച്ചതാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ബിജെപി കുടുങ്ങി. വിഷയത്തിൽ സുപ്രിയ സുലെയും നാനാപടോളയും തെരഞ്ഞെടുപ്പ് കമീഷനടക്കം പരാതി നൽകി. Read on deshabhimani.com