ജിഎസ്‌ടി സ്ലാബ്‌ ഘടന മാറില്ല ; നിരക്ക്‌ പരിഷ്‌കരിക്കും



ന്യൂഡൽഹി ജിഎസ്‌ടി സ്ലാബ്‌ ഘടനയിൽ മാറ്റം വരുത്താതെ ചില ഉൽപ്പന്നങ്ങളുടെ നിരക്കുകൾ പരിഷ്‌കരിക്കാൻ മന്ത്രിതല ഉപസമിതി യോഗത്തിൽ ധാരണ. ജനങ്ങൾ പൊതുവെ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ നികുതി 12 ശതമാനത്തിൽനിന്ന്‌ അഞ്ചാക്കണമെന്നും ആരോഗ്യ ഇൻഷുറൻസ്‌ നികുതി കുറയ്‌ക്കണമെന്നുമുള്ള നിർദേശമുയർന്നു.   നിലവിൽ 18 ശതമാനമാണ്‌ ആരോഗ്യ ഇൻഷുറൻസ്‌  പ്രീമിയത്തിന്‌ നികുതി. സെപ്‌തംബർ ഒൻപതിന്‌ ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിനു മുന്നോടിയായാണ്‌ മന്ത്രിതല ഉപസമിതി ചേർന്നത്‌. നികുതി ഘടനയിലെ പരിഷ്‌കാരം സംബന്ധിച്ച്‌ കൂടുതൽ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. സമിതിയുടെ അടുത്ത യോഗവും ഒൻപതിന്‌ ചേരും. ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട്‌ ചൗധരി കൺവീനറായ  സമിതിയിൽ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അംഗമാണ്‌. പൂജ്യം, അഞ്ച്‌, 12, 18, 28 എന്നിങ്ങനെ അഞ്ച്‌ സ്ലാബാണ്‌ ജിഎസ്‌ടിയിൽ നിലവിലുള്ളത്‌.   Read on deshabhimani.com

Related News