രാഹുൽ ഗാന്ധി ഹാജരാകണം



ബറെയ്‍ലി ലോക്‍സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രസം​ഗത്തിനെതിരെ അഖിലേന്ത്യ ഹിന്ദുമഹാസംഘ് നല്‍കിയ കേസിൽ  ലോക്‍സഭാ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധിക്ക് സമന്‍സ്.  ​ജനുവരി 17ന് ഹാജരാകണമെന്ന് യുപി ബറെയ്‍ലിയിലെ കോടതിയാണ് സമന്‍സ് അയച്ചത്. രാഷ്ട്രീയനേട്ടത്തിനായി വിദ്വേഷ പ്രസം​ഗം നടത്തിയെന്ന് ആരോപിച്ച്   മണ്ഡലം പ്രസിഡന്റ്  പങ്കജ് പതക് ആണ് ഹര്‍ജി നൽകിയത്. ജനപ്രതിനിധികളുടെ കോടതിയിൽ നൽകിയ ഹര്‍ജി കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. Read on deshabhimani.com

Related News