പരിഷ്‌കരണം നടപ്പാക്കിയാല്‍ 
പലിശരഹിത വായ്‌പ



സ്വന്തം ലേഖകൻ ന്യൂഡൽഹി മൂലധന നിക്ഷേപം പ്രോൽസാഹിപ്പിക്കാനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ അനുവദിക്കുന്ന 50 വർഷത്തെ പലിശരഹിത വായ്‌പ നടപ്പുസാമ്പത്തികവർഷവും തുടരും. ഒന്നര ലക്ഷം കോടി രൂപയാണ്‌ പലിശരഹിത വായ്‌പയ്‌ക്കായി അനുവദിക്കുന്നത്‌. ഭൂമി–- തൊഴിൽ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെടുത്തിയാകും സംസ്ഥാനങ്ങൾക്ക്‌ പലിശരഹിത വായ്‌പ ഈ വർഷം അനുവദിക്കുക. എല്ലാ മേഖലകളെയും സ്‌പർശിച്ചുള്ള സാമ്പത്തിക വികസനത്തിൽനിന്ന്‌ മാറി, കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്നതും ഉയർന്ന വളർച്ച ഉറപ്പുവരുത്തുന്നതുമായ പുതിയ സാമ്പത്തികനയ ചട്ടക്കൂടിന്‌ രൂപം നൽകും. ഇതിന്റെ ഭാഗമായാണ്‌ ഭൂമി–- തൊഴിൽ പരിഷ്‌കാര  നിർദേശങ്ങൾ. ഭൂമിയുടെ മേൽനോട്ടം, ആസൂത്രണം, നടത്തിപ്പ്‌ എന്നിവയും നഗര ആസൂത്രണവും കെട്ടിടനിർമാണ ചട്ടങ്ങളും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ മൂന്ന്‌ വർഷത്തിനുള്ളിൽ നടപ്പാക്കിയാൽ സാമ്പത്തിക സഹായം ലഭിക്കും. ഗ്രാമങ്ങളിൽ നടപ്പാക്കേണ്ടവ ● എല്ലാ ഭൂമിക്കും ‘ഭൂ ആധാർ’ എന്ന നിലയിൽ സവിശേഷ ഭൂമി തിരിച്ചറയൽ നമ്പർ (യുഎൽപിൻ).●ഭൂരേഖകൾ പൂർണമായും ഡിജിറ്റൽവൽക്കരിക്കുക. ● നിലവിലെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ സബ്‌ ഡിവിഷനുകളുടെ ഭൂപട സർവെ.●ഭൂ രജിസ്‌ട്രി തയ്യാറാക്കൽ. ●കർഷകരുടെ ഭൂമിയുമായി ബന്ധിപ്പിക്കൽ. നഗര ഭൂമിയിലെ 
പരിഷ്‌കാരങ്ങൾ ●നഗര മേഖലയിലെ ഭൂരേഖകൾ ജിഐഎസ്‌ മാപ്പിങ്‌ അടക്കം ഡിജിറ്റൽവൽക്കരിക്കുക. ● വസ്‌തു രേഖകളുടെ മേൽനോട്ടത്തിനും പുതുക്കലിനും നികുതി പരിശോധനയ്‌ക്കുമായി ഐടി അധിഷ്‌ഠിത സംവിധാനം നടപ്പാക്കുക. തൊഴിൽ ലഭിക്കുന്നതിനും നൈപുണ്യവികസനത്തിനും ആവശ്യമായ സേവനങ്ങൾ തൊഴിൽ മേഖലയിൽ സർക്കാർ കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു. ഇ–-ശ്രം പോർട്ടലിനെ മറ്റ്‌ പോർട്ടലുകളുമായി സമഗ്രമായി സംയോജിപ്പിക്കും. Read on deshabhimani.com

Related News